ചേമഞ്ചേരി : ദേശീയ പാതയിൽ കാട്ടില പീടികയിൽ ബസ് തട്ടി വയോധികൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മുസാൻ കണ്ടി പുരുഷു (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പുരുഷുവിനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സാണ് ഇടിച്ചത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മന്ദൻ , അമ്മാളു എന്നിവരുടെ മകനാണ്.
ഭാര്യ : കല്യാണി
മക്കൾ : പരേതനായ രതീഷ് , അഭിലാഷ്
മരുമകൾ :സിൻസി.

