ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യം വൈകീട്ട് 4 മണി വരെ ദീർഘിപ്പിച്ചു. നിലവിൽ 12 മണി വരെയാണ് ലാബ് സൗകര്യം ഉണ്ടായിരുന്നത് . ബ്ലോക്ക് ഭരണസമിതിയും ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയും ചേർന്നാണ് ജനോപകാരപ്രദമായ തീരുമാനം കൈക്കൊണ്ടത്.
ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ ടെസ്റ്റ് സാമ്പിളുകൾ എടുക്കും. ടെസ്റ്റ് ചെയ്യാൻ ഒ പി ടിക്കറ്റ് എടുത്താൽ മതിയാകും. ഡോക്ടറേ കാണേണ്ടതില്ല. ഒ പി ടിക്കറ്റ് ഓൺലൈൻ ആയും നേരിട്ടും എടുക്കാം.
ടെസ്റ്റുകളുടെ വിശദവിവരങ്ങൾ ചുവടെ:
സി.ബി.സി – ₹80, ഇ.എസ്.ആർ – ₹20, എച്ച്.ബി – ₹20, ബി.ടി – ₹10, സി.ടി – ₹10, ടി.സി – ₹40, പി.എൽ.ടി കൗണ്ട് – ₹40, ബ്ലഡ് ഷുഗർ – ₹15, സിറം കൊളസ്ട്രോൾ – ₹40, ലിപ്പിഡ് പ്രൊഫൈൽ – ₹200, റീനൽ ഫംഗ്ഷൻ ടെസ്റ്റ് – ₹120, ബ്ലഡ് യൂറിയ – ₹40, സിറം ക്രിയാറ്റിനിൻ – ₹40, സിറം യൂറിക് ആസിഡ് – ₹40, മൂത്ര പരിശോധന – ₹20, ബൈൽ സാൾട്ട് – ₹10, ബൈൽ പിഗ്മെന്റ് – ₹10, എച്ച്.ബി.എസ്.എ.ജി – ₹50, എച്ച്.സി.വി – ₹200, വൈഡൽ – ₹70, വി.ഡി.ആർ.എൽ – ₹60, എച്ച്.എ.വി – ₹200, സിറം ബിലിറുബിൻ – ₹40, എസ്.ജി.ഒ.ടി – ₹70, എസ്.ജി.പി.ടി – ₹70, സി.ആർ.പി – ₹100, സോഡിയം, പൊട്ടാസ്യം – ₹100, എച്ച്.ബി.എ1സി – ₹250, കാൽസ്യം – ₹50, ടി.എഫ്.ടി – ₹200, ടി.എസ്.എച്ച് – ₹100, എഫ്.ടി. ത്രി – ₹200, എഫ്.ടി. ഫോർ – ₹200, വൈറ്റമിൻ ഡി – ₹400, ലിവർ ഫംഗ്ഷൻ ടെസ്റ്റ് – ₹200, ലെപ്റ്റോ ഐ.ജി.ജി/ഐ.ജി.എം – ₹200, ഡെങ്കു ഐ.ജി.ജി/ഐ.ജി.എം – ₹200, ഡെങ്കു എൻ.എസ്. വൺ – ₹200.
മലബനി,ക്ഷയം, എച്ച്.ഐ.വി പരിശോധനകള്‍ സൗജന്യമാണ്.

