അത്തോളി : ജനജീവിതം ദുസ്സഹമാക്കി നിരന്തരമുണ്ടാകുന്ന പവർ കട്ടിൽ പ്രതിഷേധിച്ച് കേരളം ഇരുണ്ട കാലത്തിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ അത്തോളി കെഎസ്ഇബി ഓഫീസിലക്ക് ചൂട്ട് മാർച്ച് നടത്തി. ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് ഉദ്ഘാടനം ചെയ്തു.
ബാലസംഘം ഏരിയാ സെക്രട്ടറി ആദിത്യൻ , ജിതിൻ ഇഎം എന്നിവർ സംസാരിച്ചു. സാദിഖ് ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി അംഗം അഖിൽ കൂമുള്ളി സ്വാഗതവും എൻ റിജുൻ നന്ദിയും പറഞ്ഞു.

