അത്തോളി : നാടിൻ്റെ ഐക്യത്തിനും പരസ്പര സ്നേഹത്തിനും മത സൗഹാർദ്ദത്തിനും തോരായിയിൽ നിന്ന് ഒരു മാതൃക. കിഫായത്ത് സിബിയാൻ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന ഘോഷയാത്രയ്ക്ക് തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകിയത്.
ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പുഴക്കലാട്ട് കുമാരൻ, സെക്രട്ടറി പ്രദീപൻ അഴയിൽ, വൈസ് പ്രസിഡന്റ് മനോജ് കെ.കെ., ജോയിന്റ് സെക്രട്ടറിമാരായ പ്രദീപൻ പി.ടു.ഡി.ടു., ബൈജു കെ.കെ., ട്രഷറർ മണാട്ട് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ സി., മനോഹരൻ, നിധിൻ, .,ഷാജു, എൻ. പി കല്യാണി, സരള, ഷിംജിത്, സിഞ്ചു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
തോരായി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികളായ മമ്മു ഷമാസ്,ജലീൽ പാടത്തിൽ, യുകെ ഉസ്മാൻ,യൂസഫ് മറിയാസ്,മൊയ്തു ആര്യാടത്ത്,തറോൽ അബ്ദുറഹ്മാൻ,എം കെ ബഷീർ, എ കെ ഷമീർ, കെ സി ബഷീർ, തുടങ്ങിയവർ നേതൃത്വം നൽകി.

