അത്തോളി : കൊങ്ങന്നൂർ സൗഹൃദം പറക്കുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് രാജീവൻ കെ.ടി അധ്യക്ഷത വഹിച്ചു.
അത്തോളി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിയാദ് സി പി , ജയേഷ് ടി പി എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ നായിബ് സുബേദാർ അനുപ്രതീഷ് പി. എം., അനഘ ബിനീഷ്, നിവേദ് എസ്. വി., അശ്വിനി എ. എസ്. എന്നിവരെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി വിജയൻ , ശാന്തി മാവീട്ടിൽ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സരിത എ.എം,അനിൽ കുമാർ ഇടവലത്ത്, ഷമീർ കെ എ കെ, മുനീർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കരീം പി.കെ സ്വാഗതവും
ട്രഷറർ ഹാറൂൺ താജ് നന്ദിയും പറഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന വിവിധ കലാ-കായിക പരിപാടികളോടെയാണ് കുടുംബസംഗമം സമാപിച്ചത്.

