കൂമുള്ളി : പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിലെ ഓണാഘോഷത്തിന് മിസ് ഇന്ത്യ ഗ്ലാം വേൾഡ് വിജയിയും പ്രശസ്ത മോഡലുമായ പൗർണമി മുരളി. സ്കൂളിലെ ഓണപ്പരിപാടികൾക്ക് മിഴിവേകുന്നതായി പൗർണ്ണമിയുടെ സാന്നിദ്ധ്യം.
കോഴിക്കോടാണ് സ്വദേശമെങ്കിലും ദുബായിലാണ് പൗർണമി വളർന്നത്. മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ആദ്യ ആറുപേരിൽ ഇടം നേടിയ പൗർണമി, മിസ് ഗ്ലാമറസ് കിരീട ജേതാവാണ്. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത പൗർണമി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. കൊച്ചി രാജഗിരി കോളജിൽ ബിബിഎ വിദ്യാർഥിനിയാണ്. തന്റെ നേട്ടങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെ പൂർണ പിന്തുണയാണെന്ന് പൗർണമി പറഞ്ഞു.

പ്രധാന അധ്യാപകൻ ഗണേശ് കക്കഞ്ചരി അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്ക് പിടി എ പ്രസിഡണ്ട് നിധീഷ് പുത്തഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്മിജ പി. ആർ., സിനി പനാട്ട്, ശ്രുതി എം , ശ്രീനു കെ. എം , സായന്തന എസ് , ധനിഷ കെ , റിൻസിയ ,ഷംന അൻസിത്ത്, രേഖ ടി. എൻ,നിഖിത പി.കെ എന്നിവർ സംസാരിച്ചു. സ്നേഹപ്പൂക്കളം, കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിനു പൊലിമയേകി.

