അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ തഫാന റിജാഷ്, ഇ അനിൽകുമാർ എന്നിവർ കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സി വിജയൻ, ഇ എം ശശി, വാർഡ് മെംബർ കെ എം രാജൻ, രാഘവൻ അത്തോളി, കൃഷി ഓഫീസർ ജേക്കബ് ഷെമോൺ തുടങ്ങിയവർ സംസാരിച്ചു.

കാർഷിക മേഖലയിൽ മികവ് തെളിയിച്ച ഹംസ മാണിക്കോത്ത്, ഗോപാല മാരാർ, സിനി പാറയിൽ മീത്തൽ, ഹാജിറബി ചെറുവലത്ത് വീട്ടിൽ, ദാമോദരൻ കുനിയിൽ, കുഞ്ഞിക്കണ്ണൻ പാലോറോൽ, ഷൺമുഖൻ കെ കെ കരുമ്പാക്കണ്ടി, സാവിത്രി ഐ വി കൊളങ്ങരത്ത്, ബിനി ഇ കെ , സുഗേഷ് കുമാർ സി കെ , രാഘവൻ നായർ കക്കാട്, വിശ്വനാഥൻ കുന്നോലക്കണ്ടി, ഉണ്ണിമാധവൻ നായർ കോട്ടേക്കണ്ടി, ദാമോദരൻ നമ്പ്യാർ കുറ്റ്യാപ്പുറത്ത്, ജീവനി സ്വയം സഹായ സംഘം കൊളക്കാട്, ശരണ്യ പുറത്താളി, ബി എം ആദി പാർവ്വൺ എന്നിവരെ ആദരിച്ചു. ഘോഷയാത്ര, കർഷകരുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.

