അത്തോളി: ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെ സഹകരണത്തോടെ കണ്ണിപ്പൊയിൽ ദർശന സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വി.ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് ഡയരക്ടർ ഡോ. കെ.ടി. വിജയലക്ഷ്മി ആരോഗ്യ ക്ലാസ് നയിച്ചു. സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. എൻ.ടി. മനോജ്, അരുൺ വാളേരി, സുനീഷ് നടുവിലയിൽ, പി.കെ. വിനീത, എ .മുരളീധരൻ, ഡോ. ബബിത , ഡോ.എ. നീരജ്, ഡോ കീർത്തന ജിതേഷ്, ഡോ. അഞ്ജലി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

