അത്തോളി : നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഉള്ളിയേരി സ്വദേശി മുഹമ്മദ് ജവാദിനെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ആറ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് നിയമ നടപടിയുടെ ഭാഗമായാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഹമ്മദ് ജവാദിനെതിരെ കരുതൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അത്തോളി പോലീസ് കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്ക് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതേത്തുടർന്ന് പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി

