അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് മൊബൈൽ റീൽ മത്സരം സംഘടിപ്പിക്കുന്നു. കൃഷിയോടുള്ള താൽപര്യം വളർത്തുക, യുവജനങ്ങളിൽ കാർഷിക അവബോധം സൃഷ്ടിക്കുക, കൃഷിയെയും കർഷകരെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക, കാർഷിക മേഖലയിലെ പുതിയ ആശയങ്ങളും സാധ്യതകളും പ്രചരിപ്പിക്കുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം. കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരമാവധി 60 സെക്കൻഡ് ദൈർഘ്യമുള്ള മൊബൈൽ റീൽ ആണ് പരിഗണിക്കുക.
കൃഷിരീതികൾ,വീട്ടുവളപ്പുകൃഷി, ജൈവകൃഷി, കർഷകരുടെ അനുഭവങ്ങൾ, കാർഷിക നവീകരണങ്ങൾ, പ്രകൃതി സംരക്ഷണം, യുവാക്കളുടെ കാർഷിക പങ്കാളിത്തം, കൃഷിയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും സാധ്യതകളും എന്നിവ ഉൾപ്പെടുത്താം. മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കണം.
വീഡിയോയുടെ ഫയൽ വലുപ്പം 25 എം ബിയിൽ താഴെയായിരിക്കണം. വീഡിയോ MP4, MOV, 3GP, എന്നീ ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ സമർപ്പിക്കാവൂ. ഓഗസ്ത് 14 വൈകീട്ട് 5 മണി വരെ നിർദ്ദിഷ്ട മാതൃകയിലുള സാക്ഷ്യപത്രം സഹിതം kbareelreelcompetition@gmail.com എന്ന വിലാസത്തിൽ അയക്കാം.

