തലക്കുളത്തൂർ: തലക്കുളത്തൂർ ഹെൽത്ത് സെന്ററിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ വയോധികൻ മരിച്ചു. ഇയ്യക്കണ്ടി ബോളൻ നായർ (85) ആണ് മരിച്ചത്. എമ്മിലേരി രാജന്റെ (ശ്രീഹരി) ഭാര്യപിതാവാണ്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളൻ നായരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

