അത്തോളി : പഠനം-പരിശ്രമം-പ്രതിജ്ഞാബദ്ധത എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം അത്താണി യൂണിറ്റ് സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു.
ഓട്ടമ്പലത്തിൽ നടന്ന സമ്മേളനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 10-ാം വാർഡ് മെമ്പർ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശോഭ ടീച്ചർ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി പി.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വിജയൻ ,ബാലസംഘം ഏരിയ കൺവീനർ ബിജു, രജിത നാറാണത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ എൽ ബി, നേഴ്സിംഗ്, ബി എഡ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ്: അലോക് എൻ കെ , വൈസ് പ്രസിഡന്റ്: നിർവേദ്, ജോയിന്റ് സെക്രട്ടറിമാർ: ഹമീസ്, വേദവ്യാസ്
ഉപദേശക സമിതി: ചെയർമാൻ: ഷഹന എൻ കെ, കൺവീനർ: സുരഭി പുറത്തോലത്ത്, ജോയിന്റ് കൺവീനർ: ഷീല വി പി.

