കൂമുള്ളി: കൂമുള്ളി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് സ്മിത ഒ. കെ അധ്യക്ഷത വഹിച്ചു. ദിനേശ് കുറുവാളൂർ, സബിത പവിത്രം, സുഗതകുമാരി എന്നിവർ ആശംസയർപ്പിച്ചു. ഷിജി കൂമുള്ളി സ്വാഗതവും സബിത. സി. കെ നന്ദിയും പറഞ്ഞു.

ബഷീർ അനുസ്മരണം ജിൻസി രാജീവൻ കുറുവാളൂർ നിർവ്വഹിച്ചു. അനുസ്മരണത്തോട് അനുബന്ധിച്ചു വനിതകളുടെ വായന മത്സരം നടത്തി. ശ്രീപദ്മ, അഞ്ജലി, ബീന സുരേഷ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

