വേളൂർ: കൊയിലാണ്ടി മത്സ്യഭവന്റെ ആഭിമുഖ്യത്തിൽ “മൺസൂൺ മത്സ്യ സമൃദ്ധി 2026” പദ്ധതിയുടെ ഭാഗമായി അത്തോളി പഞ്ചായത്തിലെ വേളൂർ വൈശാഖ് അക്വാ ഫാം, വേളൂർ എന്ന ഫാമിൽ മത്സ്യകൃഷി വിളവെടുപ്പ് പരിപാടി സംഘടിപ്പിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയകൃഷ്ണൻമാസ്റ്റർ മത്സ്യവിളവെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി. എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. മത്സ്യകർഷകരും പൊതുജനങ്ങളും വിളവെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും ശാസ്ത്രീയ മത്സ്യകൃഷിയുടെ സാധ്യതകളെക്കുറിച്ച് അവബോധം നേടുകയും ചെയ്തു. ഫിഷറീസ് പ്രൊമോട്ടർ സോഫിയ വി , അസിസ്റ്റന്റ് ഫിഷറീസ് ഓഫീസർ സന്ധ്യ പി. കെ. , ഫിഷറീസ് കോർഡിനേറ്റർ ശ്രീമതി ഡിൽന ജോസ് എന്നിവർ സംസാരിച്ചു

