അത്തോളി : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് അത്തോളിയിലെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ‘അണിനിരക്കാം,മയക്കുമരുന്നിനെ തള്ളിക്കളയാം’ എന്ന സന്ദേശമുയർത്തി ഗ്രൗണ്ട് ഷോയും പ്രതിജ്ഞാ പരിപാടിയും സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മീന കെ.കെ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഫൈസൽ കെ.പി. ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.
വോളന്റിയർമാരായ പവൻ,ഷദ ഫാത്തിമ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ ഏറ്റുചൊല്ലി. യുവജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും മയക്കുമരുന്നിനെതിരായ ജനകീയ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്

