അത്തോളി: ജി.വി.എച്ച്എസ് എസ് അത്തോളി സ്റ്റുഡൻറ് പോലീസ് കാഡറ്റിൻ്റേയും (എസ്.പി.സി) എസ്.പി.ജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രസീജ ഉദ്ഘാടനം ചെയ്തു. എസ് പി.സി.കമ്യൂണിറ്റി പോലീസ് ഓഫീസർ സി.പി മോളി അധ്യക്ഷയായി.
അത്തോളി പോലീസ് സബ് ഇൻസ്പക്ടർ ടി.പി ജയേഷ് ക്ലാസ് നയിച്ചു. ബോധവൽക്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനം, പോസ്റ്റർ ക്യാമ്പയിൻ, തെരുവ് നാടകം തുടങ്ങി വിവിധ തുടർ പ്രവർത്തന പരിപാടിക്ക് രൂപം നൽകി.

