അത്തോളി: അന്തരിച്ച ഫോട്ടോഗ്രാഫറും കലാ സാംസ്കാരിക പ്രവർത്തകനുമായ സുദർശൻ സിതാരക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. രാവിലെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആയ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കവി പി.കെ. ഗോപി, സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് , മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, കനകദാസ് പേരാമ്പ്ര,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയകൃഷ്ണൻ മാസ്റ്റർ, സുനിൽ കൊളക്കാട് എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
സുദർശൻ സിതാരയുടെ നിര്യാണത്തിൽ അത്തോളി പൗരാവലി അനുശോചന യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിനോദ് അത്തോളി സുദർശൻ്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗോകുൽദാസ് ബി.കെ സ്വാഗതം ആശംസിച്ചു. യു.കെ. രാഘവൻ മാസ്റ്റർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ,
സുനിൽ കൊളക്കാട്, സി.എം. സജീന്ദ്രൻ, പത്മ ഗിരീഷ്, അഷറഫ് മാസ്റ്റർ, കൂട്ടാക്കിൽ നളിനാക്ഷൻ, ബാബു അഥീന, രാധാകൃഷ്ണൻ ഒളളൂർ, സുരേഷ് അക്ഷരി, സുരേഷ് ഒള്ളൂർ, ഷൗക്കത്ത് അത്തോളി, ലിനീഷ് ആനശ്ശേരി, കെ.ടി.ഷാജു, ഭാസ്കരൻ, കെ.എം രാജൻ, ഗിരീഷ് ത്രിവേണി, അഷറഫ് ചീടത്തിൽ തുടങ്ങിയവർ സംസാരിച്ചു

