അത്തോളി: സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികളായ വിദ്യാർഥികൾക്കുള്ള ഉപഹാര വിതരണം കരിമ്പയിൽ അബ്ദുൽ അസീസ് നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ടി.എ. ലത്തീഫ് ഹാജി, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളായ പി.കെ. ഹസനു സാലിഹ്, ജുനൈദ് പി.കെ., വാർഡ് അംഗം സരിത എ.എം. മദ്രസ പിടിഎ പ്രസിഡണ്ട്സി കെ അബ്ദുറഹ്മാൻ. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജുബൈർ ദാരിമി മാടാക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രിൻസിപ്പൽ കോമള ടീച്ചർ സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനീർ പി.കെ. നന്ദിയും രേഖപ്പെടുത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി
