അത്തോളി : പ്രമുഖ ഫോട്ടോഗ്രാഫർ സിത്താര സുദർശൻ ( 68) നിര്യാതനായി. അത്തോളി ഹൈസ്കൂളിന് മുന്നിലെ സ്റ്റുഡിയോയിൽ വൈകീട്ട് കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ രാഘവൻ നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ : സജിനി ( പൂനൂർ). മക്കൾ : ജിജോ സുദർശൻ ( ഐ ടി പ്രൊഫഷണൽ, ബാംഗ്ളൂർ), സുഹാസ് സുദർശൻ ( ഐ ടി പ്രൊഫഷണൽ, ചെന്നൈ). സഹോദരങ്ങൾ: ഫോട്ടോഗ്രഫർ മുരളി ( ജെ ആർ സ്റ്റുഡിയോ ), ജ്യോതി , അജിത് കുമാർ (ഫോട്ടോടെക് സ്റ്റുഡിയോ), മരുമക്കൾ : ശ്രദ്ധ (ജർമ്മനി) , ലക്ഷ്മി (എറണാകുളം ഐ ടി പ്രൊഫഷണൽ ).
സംസ്കാരം നാളെ (ചൊവ്വാഴ്ച ) രാവിലെ 9 മണിക്ക് കൊളക്കാട് ചെട്ട്യേരി വീട്ടുവളപ്പിൽ നടക്കും.
അത്തോളിയിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു സുദർശൻ. കലാ സാംസ്കാരിക പരിപാടികളിലെ സ്ഥിരം ഫോട്ടോ ഗ്രാഫറായിരുന്നു. അത്തോളിയിലെ ആദ്യ കാല സ്റ്റുഡിയോകളിൽ ഒന്നാണ് സുദർശൻ്റെ സാരഥ്യത്തിലുള്ള സിത്താര സ്റ്റുഡിയോ. ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് മുൻ എക്സിക്യൂട്ടീവ് മെമ്പർ ആണ്. പരേതനോടുള്ള ആദര സൂചകമായി ചൊവ്വാഴ്ച രാവിലെ 10മണിവരെ അത്തോളിയിൽ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു

