അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് 4, 6 വികസന സമിതികൾ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അത്തോളി സഹകരണ ആശുപത്രിയുടേയും മലബാർ മാക്സ് വിഷൻ്റേയും സഹകരണത്തോടെ അടുവാട് സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പ് ആറാം വാർഡ് മെമ്പർ രമേഷ്. ഇ ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ എൻ എം രാധിക അദ്ധ്യക്ഷത വഹിച്ചു.
ആറാം വാർഡ് വികസനസമിതി കൺവീനർ ബാബുരാജ് എൻ കെ , സഹകരണ ആശുപത്രി പ്രസിഡൻറ് ബാലു അത്തോളി, ഉണ്ണികൃഷ്ണൻ കെ പി, അജിത്ത്കുമാർ എൻ കെ എന്നിവർ സംസാരിച്ചു.

