തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ഇന്ന് (മേയ് 15) ഉച്ചയ്ക്ക്ശേഷം 3 മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപിക്കും.
ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇമ്പയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇമ്പയേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
പരീക്ഷാ റിസൽട്ട് താഴെയുള്ള ലിങ്ക് വഴി അറിയാൻ സാധിക്കും. 91886 19958 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്
results.kerala.gov.in,
examresults.kerala.gov.in,
prd.kerala.gov.in, https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

