അത്തോളി : ബാലസംഘം അത്തോളി മേഖല പതിനാറാമത് കേളു ഏട്ടൻ സ്മാരക അക്ഷരോൽസവം പൂക്കോട്ടിൽ വെച്ച് നടന്നു. ബാലസംഘം അത്തോളി മേഖല പ്രസിഡൻ്റ് നെബുഹാൻ അധ്യക്ഷനായി. ഏരിയ കൺവീനർ എൻ. ടി ബിജു . മേഖല കൺവീനർ കെ.ടി ബാബു മേഖല കോ ഒഡിനേറ്റർ ഷെമീർ കൊങ്ങന്നൂർ എന്നിവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ :
എൽ പി വിഭാഗം ഒന്നാം സ്ഥാനം – ധ്വനി
കാർത്തിക കൊളക്കാട്
രണ്ടാം സ്ഥാനം -ആയഷഹസ അത്തോളി ടൗൺ.
യു പി വിഭാഗം ഒന്നാം സ്ഥാനം: വേദലക്ഷ്മി കണ്ണിപ്പൊയിൽ
രണ്ടാം സ്ഥാനം: ഇൻഷ വേളൂർ വെസ്റ്റ്.
ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം : അലൈന എസ്സ് ജിത്ത്. ആനപ്പാറ , ഋതു കാർത്തിക കൊളക്കാട്
രണ്ടാംസ്ഥാനം: വേദലക്ഷ്മി അത്താണി
ഹയർ സെക്കൻ്ററി വിഭാഗം ഒന്നാം സ്ഥാനം: ലെന പി.കെ. അത്തോളിക്കാവ് വെസ്റ്റ്
രണ്ടാം സ്ഥാനം: അനീഷ ജോൺ അത്താണി .

വിജയികൾക്ക് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്സ്. അനിൽ മാസ്റ്റർ, വാർഡ് മെംബർ ജിനിഷ ടി , ഷാജി പി.എം, സഫ്ദർഹശ്മി , ബേബി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. മേഖല സെക്രട്ടറി അഥീന സ്വാഗതവും മേഖല ജോ: കൺവീനർ രജിത എൻ നന്ദിയും പറഞ്ഞു.

