കോഴിക്കോട്: കേരളത്തിലെ പ്രശസ്ത കലാ സംഗീത നൃത്ത നാടക വിദ്യാഭ്യാസ സ്ഥാപനമായ പൂക്കാട് കലാലയം ഏപ്രിൽ 17 മുതൽ 21 വരെ നടത്തുന്ന കളി ആട്ടത്തിലേക്കും 21 മുതൽ 23 വരെ നടത്തുന്ന കുട്ടി കളി ആട്ടത്തിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചു. കളി ആട്ടത്തിൽ 9 മുതൽ 15 വരെ പ്രായക്കാർക്കും കുട്ടി കളി ആട്ടത്തിൽ 5 മുതൽ 8 വരെ പ്രായക്കാർക്കും പങ്കെടുക്കാം.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപകല്പന ചെയ്ത ക്യാമ്പിൽ ആട്ടം, പാട്ട് നാടകം, തിയേറ്റർ കളികൾ പ്രമുഖരുമായുള്ള സല്ലാപം ഗൃഹസന്ദർശനം നാടകോത്സവം എന്നിവ നടക്കും . പ്രശസ്ത നാടക പ്രവർത്തകനായ മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും, പ്രശസ്ത നാടകകൃത്ത് കെ. അബൂബക്കർ കോർഡിനേറ്ററുമായുള്ള സംഘമാണ് ക്യാമ്പ് നിയന്ത്രിക്കുക .കാലത്ത് ഏഴു മണി മുതൽ രാത്രി എട്ടുമണിവരെ നടക്കുന്ന ക്യാമ്പ് ശിശു സൗഹൃദമായിരിക്കും. നാട്ടുഭക്ഷണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള വിഭവങ്ങളാണ് ക്യാമ്പിൽ വിതരണം ചെയ്യുക.വിദ്യാഭ്യാസ മൂല്യമുള്ള ഈ ക്യാമ്പിൽ നൃത്തം ,സംഗീതം, വാദ്യം സയൻസ്, വിദ്യാഭ്യാസം സാമൂഹ്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് ഈ രംഗത്തെ പ്രമുഖരുമായുള്ള സല്ലാപവും നടക്കും. എല്ലാ ദിവസവും വൈകിട്ട് ആറുമണിയോടെ കേരളത്തിലെ പ്രശസ്ത മായ കുട്ടികളുടെ നാടകവേദി സംഘങ്ങൾ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നാടകങ്ങളുടെ അവതരണവും ചർച്ചയും നടക്കും. ഏപ്രിൽ 5 വരെയാണ് രജിസ്ട്രേഷൻ . കൂടുതൽ അന്വേഷണങ്ങൾക്ക്:
9446732728, 7559847130, 9446068788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് ചുവടെ ചേർക്കുന്നു.
https://forms.gle/j1WRH5XxHFrDKhSDA

