അത്തോളി : ഇടതുമുന്നണി ബാലുശ്ശേരി മണ്ഡലം സ്ഥാനാർഥി അഡ്വ. കെ. എം സച്ചിൻ ദേവ് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ഞായറാഴ്ച വൈകീട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടർന്ന്
വൈകുന്നേരം 6 മണിക്ക് പുനൂരിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. പ്രധാന കേന്ദ്രങ്ങളിലെ അങ്ങാടികളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി വോട്ടഭ്യർഥിച്ചു.
പുനൂർ, ഉണ്ണികുളം, കരുമല, വട്ടോളി, ബാലുശ്ശേരി, തൃക്കുറ്റിശ്ശേരി, കൂട്ടാലിട , കോട്ടൂർ, നടുവണ്ണൂർ, തെരുവത്ത് കടവ്, ഉള്ള്യേരി, മൊടക്കല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം റോഡ് ഷോ അത്തോളിയിൽ സമാപിച്ചു. അത്തോളിയിൽ നടന്ന സ്വീകരണ പരിപാടിക്ക് സി.പി. എം ലോക്കൽ സെക്രട്ടറി പി. എം ഷാജി, എം. ജയകൃഷ്ണൻ മാസ്റ്റർ എന്നിവര്‍ നേതൃത്വം നൽകി
