അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥിഹരിത സേനാ സ്കോളർഷിപ്പ് വിതരണവും (ഇക്കോ സെൻസ് ) ശുചിത്വ പഠനോത്സവവും ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണം ശുചിത്വ അവബോധം എന്നീ വിഷയങ്ങളിൽ ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ അഷിത ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ കുമാർ പഞ്ചായത്തിലെ 7 സ്കൂളുകളിൽ നിന്നായി 35 കുട്ടികൾക്കുള്ള 1500 രൂപ വീതം സ്കോളർഷിപ്പും പ്രശംസാപത്രവും പ്രഖ്യാപിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ്, അസി. സെക്രട്ടറി മനോജ് കുമാർ എൻ, പഞ്ചായത്ത് എ ഇ ആഷിക് കെ പി, മെമ്പർമാരായ എ എം സരിത, ബിനീഷ് കോളക്കാട് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനം കാഴ്ചവെച്ച മികച്ച സ്കൂളായി ജി എം യു പി സ്കൂൾ വേളൂരിനെ തിരഞ്ഞെടുത്തു.ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെകടർ ജഹിത്ത് ലാൽ കെ സ്വാഗതവും
ജി എം യു പി സ്കൂൾ അധ്യാപിക അമൃത രാഗേഷ് നന്ദിയും പറഞ്ഞു.

