അത്തോളി : സി.പി.എം അത്തോളി ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന വേളൂർ ഷോണിമയിൽ എം ലക്ഷ്മി ( 74) നിര്യാതയായി. അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: അലൗജ്, അലീഷ . മരുമക്കൾ: ലിൻസി , പ്രദീപൻ
കോഴിക്കോട് പോളി ടെക്നിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സർവ്വീസ് സംഘടനാ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടനയുടെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
