അത്തോളി: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മേഖലയിലെ ഗവേഷണ മികവിനുള്ള ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ നൽകുന്ന ‘ഹോസ്പിമെഡിക്ക ദധീചി’ പുരസ്കാരം ഡോ. കെ. ഷഹദാദിന്.
”ലംബാർ മൾട്ടിഫിഡസ് പേശികളുടെ എക്കോ ഇൻ്റൻസിറ്റി തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഒരു എ ഐ ടൂൾ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ നൂതന ഗവേഷണമാണ് അംഗീകാരത്തിന് അർഹമാക്കിയത്.
ചികിത്സാ രംഗത്തെ പുതിയ സാങ്കേതിക സാധ്യതകളെക്കുറിച്ചുള്ള ഈ പഠനം പി.എം. ആർ മേഖലയ്ക്ക് വലിയ ഗുണകരമാണെന്ന് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെൻറ് അസോസിയേറ്റഡ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. അത്തോളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടർ ഷഹദാദ് അത്തോളി കമ്മിളി പരേതനായ കുഞ്ഞുമായൻ മാസ്റ്ററുടെയും ഫാത്തിമയുടെയും മകനാണ്.

