അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം കിളിക്കൊഞ്ചൽ അത്തോളി ഗവ. എൽ.പി സ്കൂളിൽ നടന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള നൂറു കണക്കിന് കുഞ്ഞുങ്ങൾ വിവിധ കലാ ഇനങ്ങൾ അവതരിപ്പിച്ചു. അവർക്ക് പ്രോത്സാനമേകി അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും കിളിക്കൊഞ്ചൽ കുരുന്നുകളുടെ കലോത്സവമാക്കി.

വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ തഫാന റിജാഷ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ബിനീഷ് കൊളക്കാട്, കുഞ്ഞായൻ കുട്ടി, സബിത പവിത്രം, ടി. ജിനിഷ, സുഗതകുമാരി, എ.എം സരിത, രമേശൻ മാസ്റ്റർ, ഷീജ ഷിബു, ഐ സി ഡി എസ് സൂപ്പർ വൈസർ അഞ്ജലി, സി.ഡി പി. ഒ അനിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

