അത്തോളി : ജില്ലാതല യു.പി സ്കൂൾ ഫുട്ബാൾ ടൂർണമെൻ്റിൽ വേളൂർ ജി.എം.യു.പി സ്കൂൾ അത്തോളി ജേതാക്കളായി. ഫൈനലിൽ നാലിനെതിരെ 5 ഗോളുകൾ നേടിയാണ് വിജയം. കാവും വട്ടം എം യു പി എസ് ആയിരുന്നു എതിരാളികൾ. കീഴ്പയ്യൂർ എ യു പി സ്കൂളിൽ നടന്ന ടൂർണ്ണമെൻ്റിൽ ജില്ലയിലെ 8 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ ആയി ജി എം യു പിഎസ് വേളൂരിലെ ഋതു കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു.
