കാക്കൂർ: പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിനു സമീപത്തായുള്ള ഭാഗത്ത് പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേൽക്കുകയായിരുന്നു. ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസി കണ്ടു. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിജിത്ത് മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ്. അഭിഷേക് സഹോദരനാണ്.
