അത്തോളി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ( കെ.എ. എസ്) പരീക്ഷയിൽ സപ്ലിമെന്ററി ലിസ്റ്റിൽ മൂന്നാം റാങ്ക് നേടിയ മോളി ടീച്ചർ തുടരുന്നത് മത്സര പരീക്ഷകളുടെ ലോകത്തെ ജൈത്രയാത്ര. അത്തോളി ഹൈസ്കൂൾ അധ്യാപികയാണ്.
അതിസാധാരണ കുടുംബത്തിലാണ് ജനനം.
പൊതു വിദ്യാലത്തിൽ പഠിച്ചു. മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ ജി കോളേജ് പേരാമ്പ്ര എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.
2012 ൽ റെയിൽവേയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. 2015 റവന്യൂ സർവ്വീസിലേക്ക് മാറി. 2017ൽ ഇ. എസ്. ഐ യിലും 2018 ൽ ട്രഷറി യിലും സേവനമനുഷ്ഠിച്ചു. തുടർന്ന് കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ഹൈസ്കൂൾ , ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി.2023 മുതൽ അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
ഇരിങ്ങത്ത് ബാലൻ നായരുടേയും ജാനു അമ്മയുടെയും മകളാണ്.
എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡും അത്തോളി കണ്ടോത്തുകണ്ടി ദാമോദരൻ നായരുടെ മകനുമായ മനോജ് കുമാർ ( വിമുക്ത ഭടൻ ) ആണ് ഭർത്താവ്.
മക്കൾ: നന്ദന മനു, നിവേദ്യ മനു.

