അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്മൃതി ലയം ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. സുരേന്ദ്രൻ, ലൈബ്രേറിയൻ സി.കെ. സബിത, കെ.ഷാക്കിറ എന്നിവർ സംസാരിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനശകലത്തെ അസ്പദമാക്കി നടന്ന ചിത്രരചനയിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ പങ്കെടുത്തു.

