അത്തോളി: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് ശിഹാബ്തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടക്കുന്ന ഈത്തപ്പഴം ചാലഞ്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ മാസ്റ്റർ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്തിന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ റീമ കുന്നുമ്മൽ മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാന് നൽകി ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദുറഹിമാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.എ.കെ ഷമീർ,പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ് കോയ,എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി,കരിമ്പയിൽ അബ്ദുൽ അസീസ്,മൈമൂന കൊട്ടാരോത്ത്,മമ്മു ഷമ്മാസ്, എ.പി ബാദുഷ,സി.കെ നസീർ, ടി.കെ അബൂബക്കർ മാസ്റ്റർ, ജി.രാജലക്ഷ്മി സംസാരിച്ചു. നൗഫൽ വടക്കയിൽ പ്രാർത്ഥന നടത്തി. റിലീഫ് സെൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും സി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

