അത്തോളി : അത്തോളി സഹകരണ ആശുപത്രിയിൽ നേത്രരോഗ ചികിത്സാ വിഭാഗം പ്രവർത്തനമാരംഭിച്ചു. മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര ചികിത്സാ വിഭാഗം തുടങ്ങിയത്. കെ. എം. സച്ചിൻ ദേവ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, ജനപ്രതിനിധികളായ ശോഭ ടീച്ചർ, സി.വിജയൻ, ശാന്തി മാവീട്ടിൽ, ടി. ജിനിഷ തുടങ്ങിയവരും സഹകാരികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം സൗജന്യ പരിശോധന ഉണ്ടാവും.

