അത്തോളി: ജി.എം.യു.പി.സ്കൂൾ വേളൂരിന് അത്തോളി ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഫർണീച്ചറും അടുക്കളയുപകരണങ്ങളും പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ വിദ്യാലയത്തിന് കൈമാറി.
ക്ലാസ്മുറികളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനും സഹായകരമായ പാത്രങ്ങൾ എന്നിവയാണ് നൽകിയത്.
വാർഡ് മെമ്പർ സരിത എ.എം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ ഇ., വാർഡ് മെമ്പർ കെ.എ.കെ ഷെമീർ , പി.ടി.എ പ്രസിഡണ്ട് സാദിഖ് എം.കെ., എം.പി.ടി.എ ചെയർ പേഴ്സൺ രാജി രശ്മി,ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സജിത ഒ.പി, ഷെർഷാദ് കെ.പി എന്നിവർ സംസാരിച്ചു.

