ഉള്ളിയേരി :കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (coa) 15-ാമത് ബാലുശ്ശേരി മേഖലാ സമ്മേളനം ഉള്ളിയേരി ഡ്രീംസ് ഓഡിറ്റോറിയത്തിൽ നടന്നു. സിഡ്കോ പ്രസിഡണ്ട് കെ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 -ാമത് ജില്ലാ, സംസ്ഥാന സമ്മേളനങ്ങളുടെ മുന്നോടിയായി വിവിധ മേഖലകളിൽ സമ്മേളനങ്ങൾ നടന്നു വരുന്നു. മേഖലാ പ്രസിഡണ്ട് അജിത്ത് കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. സിഡ്കോ പ്രസിഡണ്ട് കെ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് അജിത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സജിലേഷ് കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി സുജേഷ് ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈജു പി സാമ്പത്തിക റിപ്പോർട്ടും അൻജിത്ത് ആർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം മൻസൂർ, ജില്ലാ പ്രസിഡണ്ട് സത്യനാഥൻ കെ. പി, ജില്ലാ ട്രഷറർ ജയദേവ് കെ. എസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ .സി നിസാർ ബാബു, പി പി അഫ്സൽ, ജില്ലാ വൈസ് പ്രസിഡണ്ട് ടി വാസുദേവൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ സുധീഷ് കുമാർ, ജില്ലാ നിർവാഹക സമിതി അംഗം കെ വിനോദ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡ്രീംസ് മാനേജിംഗ് ഡയറക്ടർ നിഷി കെ സ്വാഗതവും, മേഖലാ സെക്രട്ടറി സുജേഷ് ടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് -അജിത്ത് കൃഷ്ണൻ, വൈസ് പ്രസിഡണ്ട് – ശ്രീനിവാസൻ എം, സെക്രട്ടറി – സുജേഷ് ടി, ജോയിൻ്റ് സെക്രട്ടറി -സനൽകുമാർ, ട്രഷറർ – ഷൈജു പി എന്നിവരെ തെരഞ്ഞെടുത്തു.
