അത്തോളി: ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരായുള്ള പ്രതിരോധ വാക്സിനേഷൻ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രദേശത്തെ അംഗനവാടികൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ ഇവ വഴി നൽകുന്ന പ്രതിരോധ കുത്തി വെപ്പ് 1 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ലഭിച്ചു എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്ന് പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.
കൊതുകുകൾ വഴി പകരുന്നതും, തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്ക ജ്വരം, പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്, രോഗം പിടിപെട്ടാൽ ഫല പ്രദമായ ചികിത്സ ലഭ്യമല്ലാത്തതുകൊണ്ട് ‘പ്രതിരോധ വാക്സിനേഷന്’ വലിയ പ്രാധാന്യമുണ്ടെന്ന് പദ്ധതി വിശദീകരണത്തിൽ അത്തോളി കുടുംബാരോഗ്യ
കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മാധവശർമ ബിനോയ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് അംഗം രാജൻ കെ.എം. അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രസിഡൻ്റ് സന്ദീപ് നാലു പുരക്കൽ , ഹെഡ്മിസ്ട്രസ് സുനു വി.ആർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രതീഷ് എന്നിവർ സംസാരിച്ചു
