അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സ്മൃതിലയം എന്ന പേരിൽ നടത്തുന്ന
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.
അത്തോളി പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ ജനുവരി 28, 29, 30 തിയ്യതികളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കും. പത്ത് മുതൽ 18 വരെ പ്രായമുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 18 മുതൽ 60 വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങളാണ് മത്സരത്തിൽ ആലപിക്കേണ്ടത്.
മൂന്ന് കേന്ദ്രങ്ങളിലായാണ് പ്രാഥമിക മത്സരം ഉണ്ടാവുക. കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല, ഗ്രാമീണ ഗ്രന്ഥാലയം, കൂമുള്ളി വായനശാല എന്നിവയാണ് വേദികൾ. പ്രദേശിക മത്സരങ്ങളിൽ വാർഡ് തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവരെ ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ഫെബ്രുവരി 11 ന് രാവിലെ 10 മുതൽ കൂമുള്ളിയിൽ നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ വേദിയിലാണ് ഫൈനൽ മത്സരം നടക്കുക.വാർഡ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകും. ഫൈനൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കേഷ് അവാർഡും മൊമെൻ്റോയും സമ്മാനിക്കും. രജിസ്ട്രേഷൻ ജനുവരി 22 വരെ.
പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/F6H1mwUTQQTx4yU76

