അത്തോളി : തോരായി പഴയ പള്ളിക്ക് സമീപം
കൊപ്ര ചേകിന് തീപ്പിടിച്ചു. കുണ്ടോൻ കണ്ടി
അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ്. പുലർച്ചെ മൂന്നര മണിക്കാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്.
ഉണക്കാനിട്ടിരുന്ന ഒന്നര ടണ്ണോളം കൊപ്ര കത്തിനശിച്ചു. ആധുനിക രീതിയിൽ പണിത ചേകും പൂർണ്ണമായി നശിച്ചു. പുക പിടിക്കാത്ത രീതിയിൽ കൊപ്ര ഉണക്കി എടുക്കുന്ന ആധുനിക സംവിധാനത്തോടെ നാല് വർഷം മുമ്പ് പണിതതാണ് ചേക്.
ആകെ രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.

