അത്തോളി : ഹൃദയ സംബന്ധമായ അടിയന്തര ചികിത്സ നിർദ്ദേശിക്കപ്പെട്ട
കൊങ്ങന്നൂർ പടിഞ്ഞാറക്കണ്ടി മുഹമ്മദിന് വേണ്ടി സാമ്പത്തിക സമാഹരണത്തിന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
2013-ൽ നെഞ്ചുവേദനയെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. 2025 ഏപ്രിലിൽ വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബലൂൺ ആൻജിയോപ്ലാസ്റ്റി ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും രോഗാവസ്ഥ ഗുരുതരമായി. നിലവിലെ ശാരീരിക പരിമിതികളും മറ്റ് ആരോഗ്യ സാഹചര്യങ്ങളും പരിഗണിച്ച് ലേസർ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ശശി പി.കെ ( ചെയർപേഴ്സൺ), ജുനൈസ് പി.കെ (കൺവീനർ), കരീം പൊളിക്കണ്ടി ( ട്രഷറർ) എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.
സാമ്പത്തിക സഹായം .9947005300 എന്ന ഗൂഗിൾ പേ നമ്പറിലും എസ് ബി ഐ അത്തോളി ബ്രാഞ്ചിലെ 30699634110 എന്ന അക്കൗണ്ട് നമ്പറിലും (IFSC :SBIN0011925) അയക്കാവുന്നതാണ്.
