അത്തോളി : തൊഴിലുറപ്പ് പദ്ധതിയുടെ 2026 – 27 ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പശുതൊഴുത്ത്, ആട്ടിൻ കൂട്, മത്സ്യ കുളം,കിണർ റീചാർജ്, കിണർ നിർമ്മാണം, സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തീറ്റപ്പുൽ കൃഷി എന്നിവ ആവശ്യമുള്ള വ്യക്തിഗത ഗുണഭോക്താക്കളിൽ നിന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ നൽകുന്ന അവസരത്തിൽ തൊഴിൽ കാർഡ് നിർബന്ധമല്ല .പിന്നീട് തൊഴിൽ കാർഡ് എടുത്താൽ മതിയാകും.

പേര് വിവരം ജനപ്രതിനിധികൾ, മേറ്റ്മാർ മുഖേന നൽകാവുന്നതാണ്. ജനവരി മാസം വിളിച്ചു ചേർക്കുന്ന ഗ്രാമസഭകളിലും അപേക്ഷിക്കാവുന്നതാണെന്ന് പ്രസിഡണ്ട്
എം.ജയകൃഷ്ണൻ അറിയിച്ചു.
