അത്തോളി : പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഞായർ ) ജനപ്രതിനിധികൾക്ക് ആദരവും പഞ്ചായത്തീരാജും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ പഠന ക്ലാസും നടക്കും. അത്തോളി സുന്നി സെൻ്ററിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ധനശാസ്ത്ര വിദഗ്ദ്ധനും ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ ഡോ. ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിതിയാവും.
ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ധനശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം.

അധികാരം ജനങ്ങൾക്ക്, ഗാട്ട് ഉടമ്പടിയും പുതുലോക ക്രമവും, ആഗോളവൽക്കരണവും ഇന്ത്യയും,വിശപ്പ് ദാരിദ്ര്യം റേഷനരി, ആഗോളവൽക്കരണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ,
ആസിയാൻ കരാറും സ്വതന്ത്ര വ്യാപാരവും, വേണം മറ്റൊരു കേരളം,
പണം കഥ പറയുമ്പോൾ, എൻ.വി. യുടെ വിജ്ഞാന സാഹിത്യം , പശ്ചിമഘട്ടം കരുതലും മുൻകരുതലും എന്നീ കൃതികളുടെ രചയിതാവാണ്..
