അത്തോളി: കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി അത്തോളി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ അത്തോളി വിഷൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അകം പുറം – കുട്ടികളുടെ നാടക കളരിയിലേക്ക് പത്ത് പേർക്ക് കൂടി അവസരം. ക്രിസ്മസ് ദിനത്തിൽ ( ഡിസംബർ 25 ) അത്തോളി ഗവൺമെൻ്റ് എൽ.പി. സ്കൂളിലാണ് ക്യാമ്പ് ഒരുക്കുന്നത്. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ ലിനീഷ് നരയംകുളം നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ https://forms.gle/6nfLXfJ9qhwoMKYt7
ലിങ്ക് വഴിയോ 99471 32939 എന്ന വാട്സാപ് നമ്പറിലോ ഇന്ന് (ബുധൻ) വൈകീട്ട് 5 മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
