അത്തോളി : അത്തോളിയുടെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തനുണർവ്വ് നൽകുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് ( ഞായർ ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും. വൈകീട്ട് 5 ന് കൊടശ്ശേരി മുതൽ അത്തോളി അത്താണി വരെ ആയിരങ്ങൾ പങ്കെടുക്കുന്ന വിജയാഹ്ലാദ പ്രകടനവും ഉണ്ടാവും.
അത്തോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മുതിർന്ന അംഗത്തിന് വരണാധികാരി ആദ്യം സത്യ വാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് അദ്ദേഹം മറ്റുള്ള അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കും.
വലിയ ഭൂരിപക്ഷത്തോടെയാണ് ഇടതു മുന്നണി അത്തോളി ഗ്രാമ പഞ്ചായത്തിൽ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ആകെയുള്ള 19 വാർഡുകളിൽ 13 വാർഡുകൾ എൽ. ഡി. എഫ് കരസ്ഥമാക്കി. തിരഞ്ഞെടുക്കപ്പെട്ട മെംബർമാരുടെ പേരു വിവരം വാർഡ് ക്രമത്തിൽ ചുവടെ:

1ഗീത മപ്പുറത്ത്, 2 സബിത പവിത്രം, 3 ബിന്ദു പാലോട്ട്, 4 രാധിക എൻ. എം ,5 ഷീജ ഷിബു, 6 രമേശൻ മാസ്റ്റർ, 7 സുഗതകുമാരി, 8 എം ജയകൃഷ്ണൻ മാസ്റ്റർ, 9 ബിനീഷ് കൊളക്കാട്,10 അനിൽ മാസ്റ്റർ, 11 സഫാന റിജാഷ്,12 എ.എം.സരിത, 13 എടവലത്ത് അനിൽ കുമാർ, 14 ഷമീർ കെ.എ കെ ,
15 ജിനിഷ, 16 കെ.എം. രാജൻ, 17 വി.എൻ. ജയചന്ദ്രൻ, 18 ഷീബ പിലാക്കാട്ട്, 19 കുഞ്ഞായൻ കുട്ടി.
സത്യ പ്രതിജ്ഞാ ചടങ്ങിലും വിജയാഹ്ളാദ റാലിയിലും മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് എൽ.ഡി. എഫ് കൺവീനർ പി.എം. ഷാജി അഭ്യർത്ഥിച്ചു.
