അത്തോളി : ഇടതു മുന്നണി സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അത്തോളിയിൽ റോഡ് ഷോ നടത്തി. രാവിലെ ഒൻപത് മണിക്ക് വി.കെ. റോഡിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എ.കെ. മണി, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ്, അത്തോളി ലോക്കൽ സെക്രട്ടറി പി.എം. ഷാജി എന്നിവർ പങ്കാളികളായി.

ഇരു ചക്ര വാഹനങ്ങളിൽ ചെങ്കൊടിയേന്തി നൂറുകണക്കിന് പ്രവർത്തകർ അണി ചേർന്നു. വിവിധ വാർഡു കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കി. സ്ഥാനാർത്ഥികൾ വാർഡ് കേന്ദ്രങ്ങളിൽ മന്ത്രിയെ സ്വീകരിച്ചു.
