അത്തോളി : ശാന്തിതീരം അയൽപക്ക കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് ഐ. ആർ സംശയ നിവാരണ ക്യാമ്പ് നടത്തി. അത്തോളിക്കാവിൽ നടന്ന ക്യാമ്പിൽ പ്രദേശത്തെ വീട്ടുകാർക്ക്
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകി. വിനോദ് ചെത്തിൽ, വിനോദ് സി.എം, രവീന്ദ്രൻ, സുഹൈൽ, സജീന്ദ്രൻ, മുഹമ്മദ് സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
