അത്തോളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അത്തോളി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തിറങ്ങി. എൽ. ഡി. എഫ് , യു.ഡി. എഫ് , എൻ. ഡി. എ മുന്നണികളുടെ സ്ഥാനാർഥികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.

മൂന്നിടത്ത് നാല് സ്ഥാനാർത്ഥികൾ ഉള്ളത് ഒഴിച്ചു നിർത്തിയാൽ 17 വാർഡുകളിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളാണുള്ളത്. വാർഡ് 13 ലും വാർഡ് 14 ലും വാർഡ് 16 ലും വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 19 വാർഡുകളുള്ള പഞ്ചായത്തിൽ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.










