രാജകുടുംബാംഗങ്ങളും ഗ്രാമവാസികളും പരസ്പരം കല്ലെറിഞ്ഞ് ചോരവീഴ്ത്തി ആഘോഷം. ഹിമാചൽ പ്രദേശിലെ ധാമി ഗ്രാമത്തിലാണ് അപൂർവ്വവും ആചാരപരവുമായ ഈ ആഘോഷം നടക്കുന്നത്.
സംസ്ഥാന തലസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ദീപാവലിക്ക് പിറ്റേന്നാണ് ഇത് അരങ്ങേറുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്സവം ‘പാത്രോൺ കാ മേള’ എന്നാണ് അറിയപ്പെടുന്നത്.
ഹാലോഗ് (രാജകുടുംബം), ജമോഗ് (ഗ്രാമവാസികൾ) എന്നീ വിഭാഗങ്ങൾ വൃത്താകൃതിയിലുള്ള ഇരുവശത്തും ഒത്തുകൂടി പരസ്പരം ചെറിയ കല്ലുകൾ എറിയുന്നതാണ് ആചാരം. മുറിവേറ്റ ഒരാളുടെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുകയും അത് കാളിയുടെ നെറ്റിയിൽ പുരട്ടുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിക്കും.
