സൗജന്യ പാചക വാതക സിലിണ്ടർ വിതരണം ചെയ്യുന്ന ‘ദീപം-2’ പദ്ധതിക്ക്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തുടക്കമിട്ടു.
ശ്രീകാകുളം ജില്ലയിലെ ഈടുപുരം ഗ്രാമത്തിൽ അദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തു. സിവിൽ സപ്ലൈസ് മന്ത്രി എൻ മനോഹർ, കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു തുടങ്ങിയവർ സംബന്ധിച്ചു.
‘ദീപം – 2’ പദ്ധതി പ്രകാരം ഓരോ നാല് മാസത്തിലും ഒരു സിലിണ്ടർ എന്ന നിരക്കിൽ അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിവർഷം ഒരു സിലിണ്ടറിൻ്റെ വിലയ്ക്ക് മൂന്ന് സിലിണ്ടറുകൾ ലഭ്യമാവും. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നായിഡു നൽകിയ “സൂപ്പർ സിക്സ്” വാഗ്ദാനങ്ങളിലൊന്നാണിത്
