അത്തോളി: അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ക്യാമ്പസിൽ കൃഷിയിടം ഒരുക്കി. 50 ഓളം ഗ്രോ ബാഗുകളിലായി പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ്, കൃഷിയാണ് ലഹരി എന്ന പദ്ധതി നടപ്പിലാക്കിയത്. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി അത്തോളി കൃഷി ഓഫീസർ ജേക്കബിന്റെ നേതൃത്വത്തിൽ കൃഷി അറിവുകൾ എന്ന പേരിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ മീന കെ കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് ഒ എന്നിവർ നേതൃത്വവും നിർദ്ദേശങ്ങളും നൽകി.
